• English
    • ലോഗിൻ / രജിസ്റ്റർ

    ഔദ്യോഗീയ സ്ഥിരീകരണം! പോളൊ ജി ടി ഐ ഡൽഹി ഓട്ടോ എക്‌സ്പോയിലെത്തിക്കാൻ ഫോക്‌സ്‌വാഗൺ ഇന്ത്യ ഒരുങ്ങുന്നു.

    ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന പോളോയായ പോളോ ജി ടി ഐയുടെ വരവ് ഫോക്‌സ്‌വാഗൺ ഔദ്യോഗീയമായി സ്ഥിരീകരിച്ചു, 2016 ഡൽഹി ഓട്ടോ എക്‌സ്പോയിൽ പ്രദർശിപ്പിക്കുന്ന വാഹനം വിൽപ്പനയ്‌ക്കെത്തുക വർഷാന്ത്യത്തോടെയായിരിക്കും. ഓട്ടോ എക്‌സ്പോയിലെ രണ്ടാം മാധ്യമ ദിനമായ ഫെബ്രുവരി 4 നായിരിക്കും വാഹനം പ്രദർശിപ്പിക്കുക. ചൂടൻ ഹാച്ചുകളെപ്പറ്റി പറയുകയാണെങ്കിൽ ഫിയറ്റ് ഇന്ത്യ അബാർത്ത് പൂണ്ടോയുടെ രൂപത്തിൽ മികച്ച എതിരാളിയെയാണ്‌ ലോഞ്ച് ചെയ്‌തത്. പ്രാദേശീയമയി നിർമ്മിച്ച വാഹനം 145 കുതിരശക്‌തിയാണ്‌ വാഗ്‌ദാനം ചെയ്യുന്നത്. മറുവശത്ത് ഫോക്‌സ്‌വാഗൺ പ്പോളോ ജി ടി ഐ കുറച്ചുകാലത്തേക്കെങ്കിലും സി ബി യു (കംപ്ലീറ്റ്ലി ബിൽഡ് യൂണിറ്റ്) ആയിട്ടായിരിക്കും എത്തുക.

    raunak
    raunak
    published on ജനുവരി 29, 2016 16:43 ist
    info icon
    published onJan 29, 2016 16:43 IST
    last updated onJan 29, 2016 16:43 IST
    21 Views
    • ഒരു അഭിപ്രായം എഴുതുക

    നിലവിലെ പോളോയും പോളൊ ജി ടി ഐ യെയും താരതമ്യം ചെയ്യുകയാണെങ്കിൽ ജി ടി ഐ ഒരു 3 ഡോർ രൂപത്തിലായിരിക്കും വരിക. എൽ ഇ ഡി ഡേ ടൈം റണ്ണിങ്ങ് ലൈറ്റ് എൽ ഇ ഡി ഹെഡ്‌ലാംപുകൾ എന്നിവയ്‌ക്കൊപ്പം ഒരു സ്പോർട്ടിയർ ബംബറും വാഹനത്തിനുണ്ടാകും. എൽ ഇ ഡി ടെയിൽ ലാംപുകളും റ്റ്വിൻ എക്‌സോസ്റ്റുകളുമായിരിക്കും വാഹനത്തിന്റെ പിന്നിലെ പ്രത്യേകതകൾ. നിലവിലെ പോളോയുടെ ഡാഷ്ബോർഡിൽ അൽപ്പം മിനുക്കുപണികൾ നടത്ത്ഗിയായിരിക്കും ജി ടി ഐയ്ക്ക് ലഭിക്കുക. മികച്ച സീറ്റുകളും, ജി ടി ഐ ഫ്ലാറ്റ്ബോട്ടം സ്റ്റീയറിങ്ങ് വീൽ, 6.5 ഇഞ്ച്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഒപ്പം ആപ്പിൾ കാർപ്ലേ,ഗൂഗിൾ ആൻഡ്രോയിഡ് ഓട്ടോ എന്നിവയായിരിക്കും മറ്റ് പ്രത്യേകതകൾ.

    ഫോക്‌സ്‌വാഗൺ പോളോ ജി ടി ഐയുടെ പ്രധാന ആകർഷണം 1.8 ലിറ്റർ ടി എസ് ഐ ടർബൊചാർജഡ് പെട്രോൾ എഞ്ചിനാണ്‌. 6 - സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി സംയോജിപ്പിക്കുമ്പോൾ 320 എൻ ടോ​‍ീർക്കിൽ 192 പവറും 7- സ്പീഡ് ഡ്വൽ ക്ലച്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി സംയോജിപ്പിക്കുമ്പോൾ  എൻ ടോർക്കും ഈ എഞ്ചിൻ ഉൽപ്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനോടോപ്പം 7 - സ്പീഡ് ഡ്വൽ ക്ലച്ച് ട്രാൻസ്മിഷനിലും വാഹനം എത്തുമെന്ന് ഫോക്സ്‌വാഗൺ സ്ഥിരീകരിച്ചു കഴിഞ്ഞു.

    was this article helpful ?

    raunak
    Enthusiastic about cars from a young age, Raunak Awasthi has been leading automobile reportage as the news editor at CarDekho Group. Armed with a Bachelor\'s degree in mechanical engineering, he developed a deep interest in Indian automobile magazines at an early age, treasuring even the black-and-white editions. His unwavering enthusiasm for cars propelled him into the world of motoring journalism, allowing him to immerse himself fully in his passion for all things automotive. To him, this is the best job in the world!കൂടുതല് വായിക്കുക

    Write your അഭിപ്രായം

    കാർ വാർത്തകൾ

    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് കാറുകൾ

    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    *ex-showroom <നഗര നാമത്തിൽ> വില
    ×
    we need your നഗരം ടു customize your experience