• English
    • ലോഗിൻ / രജിസ്റ്റർ

    ബി‌എസ്4 റാപിഡ്, ഒക്റ്റാവിയ ഉൾപ്പെടെ സ്കോഡ മോഡലുകൾക്ക് വൻ ആനുകൂല്യങ്ങൾ; ഓഫർ മാർച്ച് 31 വരെ; 2.5 ലക്ഷം വരെ ലാഭിക്കാം!

    ബി‌എസ്6 നിബന്ധനകൾ നിലവിൽ വരും മുമ്പെ തെരഞ്ഞെടുത്ത മോഡലുകൾ വിലക്കിഴിവിൽ വിറ്റഴിക്കുകയാണ് സ്കോഡ. 

    rohit
    rohit
    published on ഫെബ്രുവരി 26, 2020 14:20 ist
    info icon
    published onFeb 26, 2020 14:20 IST
    last updated onFeb 26, 2020 14:20 IST
    46 Views
    • ഒരു അഭിപ്രായം എഴുതുക

    Skoda Offers On BS4 Rapid, Octavia & More Till March 31. Save Upto Rs 2.5 Lakh!

    • റാപിഡ്, ഒക്റ്റാവിയ, സൂപർബ്, കോഡിയാക്ക് എന്നിവയുടെ തെരഞ്ഞെടുത്ത വേരിയന്റുകൾക്കാണ് ഡിസ്കൌണ്ട് ലഭിക്കുക.

    • സൂപർബിന്റെ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിനാണ് സ്കോഡ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്.

    • താഴെ കൊടുത്തിരിക്കുന്ന എല്ലാ വിലയും എക്സ്-ഷോറൂം ഇന്ത്യ.

    • തങ്ങളുടെ മോഡലുകളുടെ ബി‌എസ്6 പതിപ്പുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സ്കോഡ.

    ടാറ്റ, മാരുതി, മഹീന്ദ്ര എന്നീ ബ്രാൻഡുകൾ തങ്ങളുടെ ബി‌എസ്4 മോഡലുകൾ വൻ ഡിസ്കൌണ്ടിൽ വിറ്റഴിക്കുന്ന വിവരം ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതേ പാത പിന്തുടരുകയാണ് സ്കോഡ ഇന്ത്യയും. 2020 ഏപ്രിലിൽ ബി‌എസ്4 ന് നൽകിയിരിക്കുന്ന കാലാവധി അവസാനിക്കാനിരിക്കെ അതിന് മുമ്പായി അവശേഷിക്കുന്ന വാഹനനിര കൂടി വിറ്റൊഴിവാക്കാനുള്ള തിരക്കിലാണ് കാർ കമ്പനികൾ. സ്കോഡയുടെ മോഡലുകൾ തിരിച്ചുള്ള ഓഫറുകളുടെ പട്ടിക താഴെ. 

    സ്കോഡ റാപിഡ്

    Skoda Rapid

     

    വേരിയന്റ്

    പഴയ വില

    ഡിസ്കൌണ്ട് വില

    വ്യത്യാസം

    പെട്രോൾ ഓട്ടോമാറ്റിക്

         

    ഓനിക്സ് എ‌ടി

    Rs 10.99 lakh

    -

    -

    അംബിഷൻ എ‌ടി

    Rs 11.35 lakh

    Rs 9.99 lakh

    Rs 1.36 lakh

    സ്റ്റൈൽ എ‌ടി

    Rs 12.43 lakh

    -

    -

    മോണ്ടി കാർലൊ

    Rs 12.69 lakh

    -

    -

    ഡീസൽ മാനുവൽ

         

    ആക്റ്റീവ്

    Rs 10.06 lakh

    Rs 8.99 lakh

    Rs 1.07 lakh

    അംബിഷൻ

    Rs 11.29 lakh

    Rs 9.99 lakh

    Rs 1.3 lakh

    ഓനിക്സ്

    Rs 11.58 lakh

    -

    -

    സ്റ്റൈൽ

    Rs 12.73 lakh

    Rs 11.15 lakh

    Rs 1.58 lakh

    മോണ്ടി കാർലൊ

    Rs 12.99 lakh

    Rs 11.39 lakh

    Rs 1.6 lakh

    ഡീസൽ ഓട്ടോമാറ്റിക്

         

    അംബിഷൻ എ‌ടി

    Rs 12.49 lakh

    Rs 11.35 lakh

    Rs 1.14 lakh

    ഓനിക്സ് എടി

    Rs 12.73 lakh

    -

    -

    സ്റ്റൈൽ എടി

    Rs 13.99 lakh

    Rs 12.43 lakh

    Rs 1.56 lakh

    മോണ്ടി കാർലൊ

    Rs 14.25 lakh

    Rs 12.69 lakh

    Rs 1.56 lakh

    • റാപിഡിന്റെ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് സ്കോഡ ഓഫറുകൾ ഒന്നുംതന്നെ നൽകുന്നില്ല. 8.81 ലക്ഷത്തിനും 11.39 ലക്ഷത്തിനും ഇടയ്ക്കാണ് റാപിഡിന്റെ വില.

    • അതിനിടെ വരാനിരിക്കുന്ന പെട്രോൾ മാത്രമുള്ള റാപിഡ് സ്കോഡ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചിരുന്നു. 2020 ഏപ്രിലിൽ ഈ മോഡൽ പുറത്തിറങ്ങുമെന്നാണ് സൂചന. 

    • 1.36 ലക്ഷം വരെ ഇളവുകളുള്ള അംബിഷൻ മാത്രമാണ് ഇക്കൂട്ടത്തിൽ ഒരേയൊരു പെട്രോൾ ഓട്ടോമാറ്റിക് മോഡൽ. 

    • മികച്ച സവിശേഷകളുള്ള റാപിഡ് ഡീസൽ വേരിയന്റുകൾക്ക് ക്ക് 1.5 ലക്ഷം വരെ ഇളവ് ലഭിക്കും. 

    • കൂടുതൽ വായിക്കാം: ഏറ്റവും പുതിയ കാർ ഡീലുകളും ഓഫറുകളും അറിയാം. 

    സ്കോഡ ഒക്റ്റാവിയ

    Skoda Octavia

     

    വേരിയന്റ്

    പഴയ വില

    ഡിസ്കൌണ്ട് വില

    വ്യത്യാസം

    ഡീസൽ ഓട്ടോമാറ്റിക്

         

    ഓനിക്സ് എടി

    Rs 21.99 lakh

    -

    -

    സ്റ്റൈൽ എടി

    Rs 22.99 lakh

    -

    -

    എൽ ‌& കെ എടി

    Rs 25.99 lakh

    Rs 23.59 lakh

    Rs 2.4 lakh


     

    • ഒക്ടാവിയയുടെ എൽ & കെ ഡീസൽ ഓട്ടോമാറ്റിക് വേരിയന്റിൽ മാത്രമാണ് സ്കോഡ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 

    • പെട്രോൾ മാനുവൽ ഒക്ടാവിയയുടെ സ്റ്റൈൽ വേരിയന്റിൽ (വില 18.99 ലക്ഷം രൂപ) മാത്രമേ ലഭ്യമാകൂ, പെട്രോൾ ഓട്ടോമാറ്റിക് ഒക്ടാവിയയുടെ വില 19.99 ലക്ഷം മുതൽ 23.59 ലക്ഷം രൂപ വരെയാണ്. ഡീസൽ മാനുവൽ പതിപ്പിന് 17.99 ലക്ഷം മുതൽ 20.79 ലക്ഷം രൂപ വരെയാണ് വില. 

    • 2020 ഓട്ടോ എക്‌സ്‌പോയിൽ 36 ലക്ഷം രൂപ വിലയിട്ടാണ് ഒക്ടാവിയ ആർ‌എസ് 245 പ്രദർശിപ്പിച്ചത്. 

    • നാലാം തലമുറ ഒക്ടാവിയ 2020 ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ എത്തുമെന്നാണ് ഞങ്ങൾ കരുതുന്നത്. 

    സ്കോഡ സൂപർബ്

    Skoda Superb

     

    വേരിയന്റ്

    പഴയ വില

    ഡിസ്കൌണ്ട് വില

    വ്യത്യാസം

    പെട്രോൾ മാനുവൽ

         

    സ്റ്റൈൽ

    Rs 25.99 lakh

    -

    -

    പെട്രോൾ ഓട്ടോമാറ്റിക്

         

    സ്റ്റൈൽ എ‌ടി

    Rs 27.79 lakh

    Rs 25.99 lakh

    Rs 1.8 lakh

    എൽ &  കെ എടി 

    Rs 30.99 lakh

    -

    -

    ഡീസൽ ഓട്ടോമാറ്റിക്

         

    സ്റ്റൈൽ എടി

    Rs 30.29 lakh

    Rs 28.49 lakh

    Rs 1.8 lakh

    എൽ &  കെ എടി 

    Rs 33.49 lakh

    Rs 30.99 lakh

    Rs 2.5 lakh

    • സൂപർബ് പെട്രോൾ വേരിയന്റുകളിൽ എം‌ടിയും എടിയും ലഭ്യമാക്കുമ്പോൾ ഡീസൽ വേരിയന്റുകളിൽ എടി ഗിയർബോക്സാണ്.  

    • എൻ‌ട്രി ലെവൽ പെട്രോൾ, ഡീസൽ ഓട്ടോമാറ്റിക് സൂപർബിന് ലഭിക്കുന്ന ഡിസ്കൌണ്ട് 1.8 ലക്ഷമാണെങ്കിൽ ഏറ്റവും ഉയർന്ന വേരിയന്റായ എൽ‌&കെ യ്ക്ക് ലഭിക്കുന്ന ഡിസ്കൌണ്ട് 2.5 ലക്ഷമാണ്. 

    • 2020 ഓട്ടോ എക്സ്പോയിലാണ് സ്കോഡ സൂപർബ് ഫേസ്‌ലിഫ്റ്റ് ആദ്യമായി അവതരിപ്പിച്ചത്. 2020 ഏപ്രിലിൽ സ്കോഡ ഈ സെഡാനെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

    സ്കോഡ കോഡിയാക്ക്

    Skoda Kodiaq

     

    വേരിയന്റ്

    പഴയ വില

    ഡിസ്കൌണ്ട് വില

    വ്യത്യാസം

    ഡീസൽ ഓട്ടോമാറ്റിക്

         

    സ്റ്റൈൽ എടി

    Rs 35.36 lakh

    Rs 32.99 lakh

    Rs 2.37 lakh

    എൽ ‌& കെ എടി

    Rs 36.78 lakh

    -

    -

    സ്കൌട്ട്

    Rs 33.99 lakh

       
    • ഡീസൽ ഓട്ടോമാറ്റിക് വേരിയന്റുകളിൽ മാത്രമാണ് സ്കോഡ  കോഡിയാക്ക് അവതരിപ്പിക്കുന്നത്. എസ്‌യുവിയുടെ കൂടുതൽ പരുക്കൻ പതിപ്പായ സ്കൗട്ട് വേരിയന്റാണ് മറ്റൊരു ആകർഷണം. 

    • എൻട്രി ലെവൽ സ്റ്റൈൽ വേരിയന്റിൽ മാത്രമേ ഡിസകുണ്ടായി 2.37 ലക്ഷം രൂപ ലാഭിക്കാൻ സാധിക്കൂ. 

    • 2020 ഓട്ടോ എക്‌സ്‌പോയിൽ കോഡിയാക്ക് പെട്രോൾ സ്കോഡ പ്രദർശിപ്പിച്ചിരുന്നു. 2020 ഏപ്രിലിൽ ഇത് വിപണിയിലെത്തും. 

    (എല്ലാ വിലകളും എക്‌സ്‌ഷോറൂം ഇന്ത്യ)

    കൂടുതൽ വായിക്കുക: സ്കോഡ സൂപ്പർബ് ഓൺ റോഡ് വില

    was this article helpful ?

    rohit
    Rohit Shah is a Content Writer with the CarDekho Group and an automotive journalist with nearly seven years of experience covering the automotive industry. He holds a Bachelor\'s degree in Business Management (International Business) and a Post Graduate Diploma in Business Management. Over the course of his career, Rohit has authored more than 2,500 articles for CarDekho, covering topics ranging from new car launches to the latest developments in the Indian and global automotive industries. His interest in cars began in childhood when he started collecting scale models, and he unwinds by taking a car out for a spin. When he\'s not talking or writing about cars, you can find him watching new movies and series or learning new languages.കൂടുതല് വായിക്കുക

    Write your Comment on Skoda സൂപ്പർബ് 2016-2020

    കൂടുതൽ പര്യവേക്ഷണം ചെയ്യുക on സ്കോഡ സൂപ്പർബ് 2016-2020

    കാർ വാർത്തകൾ

    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് സെഡാൻ കാറുകൾ

    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    *ex-showroom <നഗര നാമത്തിൽ> വില
    ×
    we need your നഗരം ടു customize your experience