• English
    • ലോഗിൻ / രജിസ്റ്റർ

    കാത്തിരിപ്പ് കാലയളവ് കുടുതൽ; Toyota Rumion CNG ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചു!

    "അമിതമായ ഡിമാൻഡ്" ഉള്ള SUV-യുടെ കാത്തിരിപ്പ് സമയം നിയന്ത്രിക്കുന്നതിനായി റൂമിയോൺ CNG-യുടെ ബുക്കിംഗ് നിർത്തിവച്ചതായി ടൊയോട്ട അറിയിച്ചു.

    rohit
    rohit
    published on സെപ്റ്റംബർ 25, 2023 22:23 ist
    info icon
    published onSep 25, 2023 22:23 IST
    last updated onSep 25, 2023 22:23 IST
    51 Views
    • ഒരു അഭിപ്രായം എഴുതുക

    Toyota Rumion

    • 2023 ഓഗസ്റ്റിലാണ് ടൊയോട്ട മാരുതി എർട്ടിഗ അടിസ്ഥാനമാക്കിയുള്ള റൂമിയോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്.

    • MPV മൂന്ന് വിശാലമായ വേരിയന്റുകളിൽ നൽകുന്നു: S, G, V

    • 88PS 1.5 ലിറ്റർ പെട്രോൾ + CNG പവർട്രെയിൻ ടൊയോട്ട റൂമിയോണിൽ നൽകിയിട്ടുണ്ട്.

    • മാനുവൽ AC, കീലെസ് എൻട്രി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ എന്നിവ ഇതിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

    • പെട്രോൾ വേരിയന്റുകൾ ഇപ്പോഴും ബുക്കിംഗിനായി ലഭ്യമാണ്.

    2023 ഓഗസ്റ്റിൽ ഇവിടെ ലോഞ്ച് ചെയ്ത മാരുതി എർട്ടിഗയിൽ നിന്നുള്ള ടൊയോട്ട റൂമിയോൺ മൂന്ന് വിശാലമായ വേരിയന്റുകളിൽ വിൽക്കുന്നു: ‌S, G, V. ക്രോസ്-ബാഡ്ജ്ഡ് ഉൽപ്പന്നമായതിനാൽ, ഓപ്ഷണൽ MPV കിറ്റ് ഉൾപ്പെടെ MPV-ക്ക് അതേ പവർട്രെയിൻ ഓപ്ഷനുകൾ ലഭിച്ചു. എന്നിരുന്നാലും, അമിതമായ ഡിമാൻഡ് വലിയ കാത്തിരിപ്പ് കാലയളവുകൾക്ക് കാരണമാകുന്നതിനാൽ റൂമിയോണിന്റെ CNG വേരിയന്റിനായുള്ള  ബുക്കിംഗ് ടൊയോട്ട താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. പെട്രോൾ വേരിയന്റുകൾക്കായുള്ള ബുക്കിംഗ് ഇപ്പോഴും തുടരുകയാണ്.

    ഇക്കാര്യത്തിൽ വന്ന ടൊയോട്ടയുടെ പ്രസ്താവന

    "ഈ വർഷം ഓഗസ്റ്റിൽ ഞങ്ങൾ പുതിയ ടൊയോട്ട റൂമിയോൺ ലോഞ്ച് ചെയ്തു, B-MPV സെഗ്മെന്റിൽ ടൊയോട്ട വാഹനത്തിനായി കാത്തിരിക്കുന്ന ഞങ്ങളുടെ ഉപഭോക്താക്കളിൽ നിന്ന് ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ ടൊയോട്ട റൂമിയോണിനായുള്ള അന്വേഷണങ്ങളും മികച്ച ബുക്കിംഗുകളും വർദ്ധിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഡിമാൻഡ് ഞങ്ങളുടെ പ്രതീക്ഷകൾക്കുമപ്പുറത്തേക്കെത്തിയിരിക്കുന്നു, അതിന്റെ ഫലമായി വേരിയന്റുകളിലുടനീളം, പ്രത്യേകിച്ച് CNG ഓപ്ഷന് നീണ്ട ഡെലിവറി സമയം ലഭിച്ചു. നീണ്ട കാത്തിരിപ്പ് കാലയളവ് കാരണം ഉപഭോക്താക്കൾക്കുണ്ടാകുന്ന അസൗകര്യം ഒഴിവാക്കാൻ മാത്രമായി CNG ഓപ്ഷന്റെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ ഇത് ഞങ്ങളെ നിർബന്ധിതരാക്കി. എന്നിരുന്നാലും, ടൊയോട്ട റൂമിയോണിന്റെ പെട്രോൾ വേരിയന്റുകൾക്കായുള്ള ബുക്കിംഗ് സ്വീകരിക്കുന്നത് ഞങ്ങൾ തുടരുന്നു.

    റൂമിയോൺ CNG-യുടെ ഹ്രസ്വരൂപം

    Toyota Rumion

    രണ്ട് വേരിയന്റുകളിൽ ലഭ്യമായ ഡോണർ വാഹനത്തിൽ നിന്ന് വ്യത്യസ്തമായി, ടൊയോട്ട റൂമിയോൺ CNG ഒരു ബേസ്-സ്പെക്ക് S വേരിയന്റിൽ മാത്രമാണ് നൽകുന്നത്. ഹാലോജൻ പ്രൊജക്ടർ ഹെഡ്ലൈറ്റുകൾ, LED ടെയിൽലൈറ്റുകൾ, ഫുൾ വീൽ കവറുകൾ, മാനുവൽ AC, 4 സ്പീക്കർ മ്യൂസിക് സിസ്റ്റം, കീലെസ് എൻട്രി തുടങ്ങിയ ഫീച്ചറുകൾ റൂമിയോൺ S CNG-യിൽ സജ്ജീകരിച്ചിരിക്കുന്നു.

    ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ (രണ്ടാം നിര മാത്രം), ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ-ഹോൾഡ് അസിസ്റ്റ് എന്നിവയാണ് യാത്രക്കാരുടെ സുരക്ഷ നോക്കുന്നത്. ഈ CNG MPV-ക്ക് 11.24 ലക്ഷം രൂപയാണ് വില, അതിന്റെ ഡോണർ മോഡലായ മാരുതി എർട്ടിഗ CNG-യല്ലാതെ ഇതിന് നേരിട്ടുള്ള എതിരാളികളില്ല.

    ഇതും വായിക്കുക: ടൊയോട്ട കാമ്രി vs ഫോർച്യൂണർ ലെജൻഡർ: വ്യത്യാസങ്ങളും സവിശേഷ ഫീച്ചറുകളും വിശദമായി നൽകിയിരിക്കുന്നു

    പവർട്രെയിൻ അവലോകനം

    Toyota Rumion CNG Bookings Halted Temporarily In Light Of Soaring Waiting Periods

    ടൊയോട്ട റൂമിയോൺ S CNG-ക്ക് സാധാരണ വേരിയന്റുകളിലെ അതേ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്, എന്നാൽ ഇവിടെ ഈ യൂണിറ്റ് ഹരിത ഇന്ധനം ഉപയോഗിച്ച് 88PS, 121.5Nm നൽകുന്നു. ഇത് 5-സ്പീഡ് MT-യുമായി ചേർന്ന് വരുന്നു, കൂടാതെ 26.11km/kg ഇന്ധനക്ഷമത അവകാശപ്പെടുകയും ചെയ്യുന്നു.

    സാധാരണ പെട്രോൾ വേരിയന്റുകളിൽ, ഇത് 103PS, 137Nm ഉത്പാദിപ്പിക്കുന്നു, കൂടാതെ ഓപ്ഷണൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനും ലഭിക്കുന്നു.

    മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്

    ഇതാദ്യമായല്ല ടൊയോട്ട തങ്ങളുടെ MPV-കളിലൊന്നിന്റെ ബുക്കിംഗ് താൽക്കാലികമായി നിർത്തുന്നത്. 2022 ഓഗസ്റ്റിൽ, ടൊയോട്ട ഡീസൽ പവർഡ് ഇന്നോവ ക്രിസ്റ്റയ്ക്കായുള്ള ഓർഡറുകൾ എടുക്കുന്നത് നിർത്തിയിരുന്നു, 2023-ന്റെ തുടക്കത്തിൽ MPV-യുടെ ഫെയ്സ്ലിഫ്റ്റഡ് പതിപ്പ് ലോഞ്ച് ചെയ്തതിനെത്തുടർന്നാണ് അവ വീണ്ടും തുടങ്ങാൻ കഴിഞ്ഞത്.

    ഇതും വായിക്കുക: "ടൊയോട്ട ഫ്രോൺക്സ്" നിലവിലുണ്ട്, 2024-ൽ എത്തിയേക്കും!

    കൂടുതൽ വായിക്കുക: റൂമിയോൺ ഓൺ റോഡ് വില

    was this article helpful ?

    rohit
    Rohit Shah is a Content Writer with the CarDekho Group and an automotive journalist with nearly seven years of experience covering the automotive industry. He holds a Bachelor\'s degree in Business Management (International Business) and a Post Graduate Diploma in Business Management. Over the course of his career, Rohit has authored more than 2,500 articles for CarDekho, covering topics ranging from new car launches to the latest developments in the Indian and global automotive industries. His interest in cars began in childhood when he started collecting scale models, and he unwinds by taking a car out for a spin. When he\'s not talking or writing about cars, you can find him watching new movies and series or learning new languages.കൂടുതല് വായിക്കുക

    Write your Comment on Toyota റുമിയൻ

    താരതമ്യം ചെയ്യുവാനും തിരഞ്ഞെടുക്കുവാനും വേണ്ടി സാമ്യമുള്ള വാഹനങ്ങൾ

    കാർ വാർത്തകൾ

    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് എം യു വി കാറുകൾ

    • വരാനിരിക്കുന്നവ
    • ജനപ്രിയമായത്
    • denza d9
      denza d9
      Rs.1 - 1.10 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • denza z9 ജിടി
      denza z9 ജിടി
      Rs.1.25 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മഹേന്ദ്ര താർ ഇ
      മഹേന്ദ്ര താർ ഇ
      Rs.25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw chery icar v23
      jsw chery icar v23
      Rs.20 - 25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw jaecoo j5 ഇ.വി
      jsw jaecoo j5 ഇ.വി
      Rs.20 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    *ex-showroom <നഗര നാമത്തിൽ> വില
    ×
    we need your നഗരം ടു customize your experience