• English
    • ലോഗിൻ / രജിസ്റ്റർ

    Tata Tiago EV; ആദ്യ വർഷ റീക്യാപ്പ്!

    ഇന്ത്യയിലെ ഏക എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്ക്, ടിയാഗോ EV യുടെ താങ്ങാനാവുന്ന വില രാജ്യത്തെ EV വിപ്ലവത്തിന് ആക്കം കൂട്ടി.

    sonny
    sonny
    published on ഒക്ടോബർ 20, 2023 10:12 ist
    info icon
    published onOct 20, 2023 10:12 IST
    last updated onOct 20, 2023 10:12 IST
    21 Views
    • ഒരു അഭിപ്രായം എഴുതുക

    Tata Tiago EV front

    ഇന്ത്യയിലെ EV വിപണിയിലെ ഏറ്റവും വലിയ സാനിദ്ധ്യം ആരാണ്,സംശയമില്ലാതെ പറയാം തീർച്ചയായും ടാറ്റ തന്നെയാണ്, അതിന്റെ ഏറ്റവും പുതിയ  ഇലക്ട്രിക് ഓഫർ ടാറ്റ ടിയാഗോ EV ആണ്. വില ഒരു വർഷം മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു എന്നതിനാൽ ഇവ വളരെ ജനപ്രിയമായ ഒരു ഓഫറായി മാറി, ആദ്യമായി കാർ വാങ്ങുന്നവർ പോലും ഇത് പരിഗണിക്കുന്നു. രാജ്യത്ത് ഇപ്പോഴും നിലവിലുള്ള ഒരേയൊരു എൻട്രി ലെവൽ ഇലക്ട്രിക് ഹാച്ച്ബാക്ക് ഇതാണ്, കഴിഞ്ഞ 12 മാസത്തിനിടയിൽ നടന്ന എല്ലാ സംഭവ വികാസങ്ങളുടെയും ദ്രുതഗതിയിലുള്ള ഒരു റീക്യാപ്പ് ഇതാ.

    വൈകിയ ഡെലിവറി

    സെപ്റ്റംബർ അവസാനത്തോടെ ടിയാഗോ EV-യുടെ പ്രാരംഭ വില ടാറ്റ വെളിപ്പെടുത്തിയെങ്കിലും, ഷെഡ്യൂൾ പ്രകാരം ഡിസംബറിൽ മാത്രമാണ് ഉപഭോക്തൃ ഡെലിവറി ആരംഭിച്ചത്. ലോഞ്ച് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ് മാത്രമേ ബുക്കിംഗുകൾ പോലും തുറക്കപ്പെട്ടുള്ളൂ, 24 മണിക്കൂറിനുള്ളിൽ 10,000 ആളുകൾ നിക്ഷേപം നടത്തി. എന്നിരുന്നാലും, 2023 മെയ് തുടക്കത്തോടെയാണ് ടാറ്റയ്ക്ക് 10,000 യൂണിറ്റ് ഇലക്ട്രിക് ഹാച്ച്ബാക്ക് വിതരണം ചെയ്യാൻ കഴിഞ്ഞത്.

    ഏറ്റവും വലിയ ബാറ്ററി വേരിയന്റുകൾക്ക് വേണ്ടിയായിരുന്നു മിക്ക ബുക്കിംഗുകളും എന്നതിനാൽ, ആ ഓർഡറുകൾ ഡെലിവറി ചെയ്യുന്നതിന് ടാറ്റ മുൻഗണന നൽകി. നിലവിൽ, ടിയാഗോ EV-യുടെ ശരാശരി കാത്തിരിപ്പ് സമയം ഏകദേശം 2 മാസമാണ്, ഇത് തികച്ചും ന്യായമായ കാലയളവാണ്.

    മിതമായ വില വർദ്ധനവ്

    ടാറ്റ ടിയാഗോ EVയുടെ പ്രാരംഭ വില വെറും 8.49 ലക്ഷം രൂപയായിരുന്നു, എന്നാൽ അതിനുശേഷം എല്ലാ വേരിയന്റുകളിലും വില പരിഷ്‌ക്കരിച്ചു. 2023 ഫെബ്രുവരിയിലാണ് ആദ്യത്തെ വില വർദ്ധന ഉണ്ടായത്, ഇതിൽ സമാനമായ രീതിയിൽ 20,000 രൂപ വർദ്ധിപ്പിച്ചു. ലോഞ്ച് മുതൽ പിന്നീടുള്ള വർഷം വരെയുള്ള വിലകളുടെ വിശദമായ താരതമ്യം ഇതാ:

    വേരിയന്റ്

    ലോഞ്ച് വില

    നിലവിലെ വില (28 സെപ്റ്റംബർ 2023)

    വ്യത്യാസം

    XE MR

    8.49 ലക്ഷം രൂപ

    8.69 ലക്ഷം രൂപ

    20,000 രൂപ

    XT MR

    9.09 ലക്ഷം രൂപ

    9.29 ലക്ഷം രൂപ

    20,000 രൂപ

    XT LR

    9.99 ലക്ഷം രൂപ

    10.24 ലക്ഷം രൂപ

    25,000 രൂപ

    XZ+ LR

    10.79 ലക്ഷം/ 11.29 ലക്ഷം രൂപ (7.2kW)

    11.04 ലക്ഷം/ 11.54 ലക്ഷം രൂപ (7.2kW)

    25,000 രൂപ

    XZ + ടെക് ലക്സ് LR

    11.29 ലക്ഷം/ 11.79 ലക്ഷം രൂപ (7.2kW)

    11.54 ലക്ഷം/ 12.04 ലക്ഷം രൂപ(7.2kW)

    25,000 രൂപ

    ലോഞ്ച് ചെയ്തതിന് ശേഷം ടാറ്റ ടിയാഗോ EV വില 25,000 രൂപ വരെ മാത്രമേ ഉയർന്നിട്ടുള്ളൂ, അതേസമയം ചെറിയ ബാറ്ററി പായ്ക്ക് ഉള്ള MR വേരിയന്റുകൾക്ക് 20,000 രൂപയും വർധിപ്പിച്ചു

    ഇതും വായിക്കൂ: ടാറ്റ ടിയാഗോ EV വകഭേദങ്ങൾ വിശദീകരിക്കുന്നു: ഏത് വേരിയന്റാണ് നിങ്ങൾ വാങ്ങേണ്ടത്?

    മെക്കാനിക്കൽ മാറ്റങ്ങളൊന്നുമില്ല

    ടിയാഗോ EVയുടെ ഇലക്‌ട്രിക് പവർട്രെയിനിൽ ടാറ്റ ഒരു മാറ്റവും വരുത്തിയിട്ടില്ല. സ്പെസിഫിക്കേഷനുകൾ ഇതാ:

    ടാറ്റ ടിയാഗോ EV

    MR (Mid Range)

    LR (Long Range)

    ബാറ്ററി വലിപ്പം

    19.2kWh

    24kWh

    പവർ

    61PS

    75PS

    ടോർക്ക്

    110Nm

    114Nm

     

    ക്ലെയിം ചെയ്ത റേഞ്ച് (MIDC)

    250km

    315km

    സ്റ്റാൻഡേർഡായി 3.3kW ACചാർജറുമായി പൊരുത്തപ്പെടുന്ന എല്ലാ വേരിയന്റുകളോടും കൂടിയ അതേ ചാർജിംഗ് ഓപ്ഷനുകൾ ഇതിന് ഇപ്പോഴും ലഭിക്കുന്നു. ഓപ്ഷണലായി, ടോപ്പ്-സ്പെക്ക് XZ+, XZ+ടെക് ലക്സ് വേരിയന്റുകൾ 7.2kW AC ചാർജിംഗ് വാഗ്ദാനം ചെയ്യുന്നു. അവരുടെ ക്ലെയിം ചെയ്ത ബാറ്ററി ചാർജ് സമയം ഇപ്രകാരമാണ്:

    ചാർജിംഗ് സമയം (10-100%)

    19.2kWh

    24kWh

    3.3kW AC വാൾ ബോക്സ് ചാർജർ

    6.9 മണിക്കൂർ

    8.7 മണിക്കൂർ

    7.2kW AC ഫാസ്റ്റ് ചാർജർ

    2.6 മണിക്കൂർ

    3.6 മണിക്കൂർ

     

    15A പ്ലഗ് സോക്കറ്റ്

    6.9 മണിക്കൂർ

    8.7 മണിക്കൂർ

    DC ഫാസ്റ്റ് ചാർജിംഗ്

    58 മിനിറ്റ്

    58 മിനിറ്റ്

    ആശ്ചര്യകരമെന്നു പറയട്ടെ, 15A ഹോം സോക്കറ്റിന് സമാനമായ ചാർജിംഗ് സമയങ്ങൾ ഡിഫോൾട്ട് ACവാൾ ബോക്സ് ചാർജറിന് തുല്യമാണ്.

    ബന്ധപ്പെട്ടവ: ടാറ്റ ടിയാഗോ EV പൂർണ്ണമായി ചാർജ് ചെയ്യാൻ എത്ര സമയമെടുക്കും

    പ്രത്യേക പതിപ്പ്

    2023 ഓട്ടോ എക്‌സ്‌പോയ്‌ക്കുള്ള ടാറ്റ സ്റ്റാളുകളിൽ, ടിയാഗോ EV ബ്ലിറ്റ്‌സ് എന്ന ഇലക്ട്രിക് ഹാച്ച്‌ബാക്കിന്റെ സ്‌പോർട്ടിയർ ലുക്ക് എഡിഷൻ ഞങ്ങൾ കാണാനിടയായി. ഗ്രിൽ, വീലുകൾ, റൂഫ്, ORVM എന്നിവയ്‌ക്കായുള്ള ബ്ലാക്ക്‌ഡ് ഔട്ട് ഘടകങ്ങൾക്കൊപ്പം ബോഡി സ്‌കർട്ടുകളും ബമ്പർ എക്‌സ്‌റ്റൻഷനുകളും പോലുള്ള ദൃശ്യപരമായ മാറ്റങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, മെക്കാനിക്കൽ അപ്‌ഡേറ്റുകൾ സംബന്ധിച്ച റിപ്പോർട്ടുകളും  ഇന്റീരിയറിൽ പ്രത്യേക മാറ്റങ്ങളൊന്നും തന്നെ കണ്ടില്ല. തികച്ചും ആരാശകമായ നവീകരണമെന്ന നിലയിൽ , ടാറ്റ ടിയാഗോ EV ബ്ലിറ്റ്‌സ് 2024-ൽ ഷോറൂമുകളിൽ എത്തുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

    സാധാരണ ടിയാഗോ EVക്ക് വേനൽക്കാലത്ത് 2023 IPL (ഇന്ത്യൻ പ്രീമിയർ ലീഗ്) സീസണിന്റെ ഔദ്യോഗിക സ്‌പോൺസർ വാഹന മെന്ന നിലയിൽ കുറച്ച് അധിക സ്‌ക്രീൻടൈമും   ലഭിച്ചു.

    ശരിയായി ടെസ്റ്റ് ചെയ്തത്

    ടാറ്റ ടിയാഗോ EVയുടെ ലോഞ്ച് മുതൽ, അതിന്റെ യഥാർത്ഥത്തിലുള്ള റേഞ്ചും  പ്രകടനവും പരീക്ഷിക്കുന്നതിനും ഏതാനും മാസങ്ങൾക്ക് ശേഷം എത്തിയ അതിന്റെ ഏറ്റവും അടുത്ത എതിരാളിയായ സിട്രോൺ C3-യുമായി താരതമ്യം ചെയ്യുന്നതിനും ടാറ്റ ടിയാഗോ EV നിരീക്ഷിക്കാൻ  ഞങ്ങൾക്ക് അവസരം ലഭിച്ചു. ഞങ്ങൾ നടത്തിയ ഓരോ ടെസ്റ്റും അത് എങ്ങനെയാണെന്നും ചുവടെ പരിശോധിക്കൂ

    ചുവടെയുള്ള കമന്റുകളിലൂടെ ടാറ്റ ടിയാഗോ EVയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾ ഞങ്ങളെ അറിയിക്കൂ.

    കൂടുതൽ വായിക്കൂ: ടാറ്റ ടിയാഗോ EV ഓട്ടോമാറ്റിക്

    was this article helpful ?

    sonny
    <div>A recent addition to the team, Sonny is a fan of the silly yet practical cars like the RS6 wagons and M5 super sedans. Not exactly raised around cars, he had his fill on Hotwheels toys, sports car coffee-table books along with photos and videos of cool cars on the internet. He is also an avid fan of F1 and Formula-E.</div>കൂടുതല് വായിക്കുക

    Write your Comment on Tata ടിയാഗോ ഇവി 2022-2026

    explore similar കാറുകൾ

    കാർ വാർത്തകൾ

    • സമീപകാലത്തെ വാർത്ത

    ട്രെൻഡിംഗ് ഇലക്ട്രിക് കാറുകൾ

    • വരാനിരിക്കുന്നവ
    • denza d9
      denza d9
      Rs.1 - 1.10 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • denza z9 ജിടി
      denza z9 ജിടി
      Rs.1.25 സിആർestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • മഹേന്ദ്ര താർ ഇ
      മഹേന്ദ്ര താർ ഇ
      Rs.25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw chery icar v23
      jsw chery icar v23
      Rs.20 - 25 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    • jsw jaecoo j5 ഇ.വി
      jsw jaecoo j5 ഇ.വി
      Rs.20 ലക്ഷംestimated
      nov 2026 പ്രതീക്ഷിക്കുന്ന ലോഞ്ച്
    *ex-showroom <നഗര നാമത്തിൽ> വില
    ×
    we need your നഗരം ടു customize your experience