മഹീന്ദ്ര എക്സ് യു വി 500 ഓട്ടോമാറ്റിക് 15.36 ലക്ഷം രൂപയ്ക്ക് ലോഞ്ച് ചെയ്തു
ക്രേറ്റയുടെ ഡെസ്സൽ ഓട്ടോമാറ്റിക്കിന്റെ ജനപ്രീതി മുന്നിൽ കണ്ടുകൊണ്ട് എക്സ് യു വി 500 ന്റെ ഓട്ടോമാറ്റിക് വേരിയന്റ് മഹിന്ദ്ര ലോഞ്ച് ചെയ്തു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ സ്കോർപ്പിയോയുടെ 6 സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റായിരിക്കും വാഹനം പങ്കുവയ്ക്കുക. എക്സ് യു വി യുടെ ഡബ്ല്യൂ 8, ഡബ്ല്യൂ 10, ഡബ്ല്യൂ 10 എ ഡബ്ല്യൂ ഡി വേരിയന്റുകളിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാകും. 15.36 ലക്ഷം രൂപയായിരിക്കും ( നവി മുംബൈ എക്സ് ഷോറൂം) വേരിയന്റ്നിന്റെ അടിസ്ഥാനവില.
29 Views
- ഒരു അഭിപ്രായം എഴുതുക
ജയ്പൂർ:


330 എൻ എം പരമാവധി ടോർക്കിൽ 140 ബി എച്ച് പവർ തരാൻ കഴിയുന്ന അതേ എം ഹോക്ക് ഡീസൽ മോട്ടോർ തന്നെയാണ് വാഹനത്തിന് ശക്തി നൽകുന്നത്. മുകളിൽ പറഞ്ഞിട്ടുള്ളതുപോലെതന്നെ സ്കോർപിയോയുടെ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്, മാനുവൽ വേർഷനിലും 6 സ്പീഡ് യൂണിറ്റ് തന്നെയാണ്, കൂടാതെ ഈ വർഷം ആദ്യം ഈ എസ് യു വി യുടെ ഫേസ് ലിഫ്റ്റ് ചെയ്ത വേർഷനും പുറത്തിറക്കിയിരുന്നു. എഞ്ചിനിലും ട്രാൻസ്മിഷനിലും കാര്യമായ മാറ്റങ്ങളില്ലാത്രുന്ന ഫേ സ്ലിഫ്റ്റ് വേർഷന്റെ അകത്തും പുറത്തും കാര്യമായ നവീകരണങ്ങൾ നടത്തിയിരുന്നു. പുഷ് സ്റ്റാർട്ട് ബട്ടൺ, എലക്ട്രിക് സൺറൂഫ്, 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫൊടെയിൻമെന്റ് സിസ്റ്റെം, 6 വേ പവർ ഡ്രൈവർ സീറ്റ്, ലോഗൊ പഡ്ഡിൽ ലാംപുകൾ, അസ്സിസ്റ്റോറ്റുകൂടിയ റിവേഴ്സ് ക്യാമറ തുടങ്ങിയവയായിരുന്നു ഫേസ് ല്ഫ്റ്റ് വേർഷന്റെ സവിശേഷതകൾ.
was this article helpful ?
<p>The CarDekho.com community offers auto enthusiasts a friendly home where they can buy their dream car. The CarDekho.com Research Center gives shoppers all the tools needed to make an informed buying decision, including vehicle reviews, ratings, safety features and specifications.</p>കൂടുതല്‍ വായിക്കുക














